x
ad
Tue, 15 July 2025
ad

ADVERTISEMENT

ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും


Published: July 14, 2025 11:08 PM IST | Updated: July 14, 2025 11:08 PM IST

ധ​​ന്യ​​ൻ മാ​​ർ ഈ​​വാ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ ഓ​​ർ​​മ​​പ്പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ പ​​ട്ടം സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ൽ ദേ​​വാ​​ല​​യ​​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ശു​​​ദ്ധ​​​മാ​​​യ ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ സ​​​ഭ​​​യു​​​ടെ ധ​​​ന്യ​​​നാ​​​യ​​​ക​​​നാ​​​യ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് പി​​​താ​​​വി​​​ന്‍റെ പു​​​ണ്യ​​​പാ​​​ദ​​​ത്തി​​​ൽ അ​​​നു​​​ഗ്ര​​​ഹം പ്രാ​​​പി​​​ക്കാ​​​നാ​​​യി വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹം പ​​​ദ​​​യാ​​​ത്ര​​​യാ​​​യെ​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തു നി​​​ന്നും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഭ​​​ദ്രാ​​​സ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ആ​​​രം​​​ഭി​​​ച്ച് ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട പ​​​ദ​​​യാ​​​ത്ര​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പ​​​ട്ട​​​ത്തെ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ക​​​ബ​​​റി​​​ട​​​ത്തി​​​ൽ സം​​​ഗ​​​മി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണം അ​​​ജ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​​പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​യി.


ധ​​​ന്യ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​ടെ 72-ാമ​​​ത് ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് റാ​​​ന്നി- പെ​​​രു​​​നാ​​​ട്ടി​​​ൽ നി​​​ന്നും മ​​​റ്റ് വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നും പു​​​റ​​​പ്പെ​​​ട്ട തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ക​​​ബ​​​റിടത്തില്‍ പ്ര​​​വേ​​​ശി​​​ച്ചു. പ​​​ദ​​​യാ​​​ത്രി​​​ക​​​ർ വി​​​വി​​​ധ സം​​​ഘ​​​ങ്ങ​​​ളാ​​​യാ​​​ണ് ഓ​​​രോ ഇടത്തുനി​​​ന്നും പ​​​ദ​​​യാ​​​ത്ര​​​യി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​ത്.


റാ​​​ന്നി- പെ​​​രു​​​നാ​​​ട്ടി​​​ൽ നി​​​ന്നും ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്രാ സം​​​ഘ​​​ത്തെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​ടെ ജ​​​ന്മ​​​ഗൃ​​​ഹ​​​മാ​​​യ മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട പ​​​ദ​​​യാ​​​ത്ര​​​യ്ക്ക് ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പ​​​സ്, ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


മാ​​​ർ​​​ത്താ​​​ണ്ഡം, പാ​​​റ​​​ശാ​​​ല ഭ​​​ദ്രാ​​​സ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള പ​​​ദ​​​യാ​​​ത്ര​​​യ്ക്ക് ഭ​​​ദ്രാ​​​സ​​​നാ​​​ധ്യ​​​ക്ഷ​​​ന്മാ​​​രാ​​​യ ബി​​​ഷ​​​പ് വി​​​ൻ​​​സെ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​രും പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യോ​​​ടൊ​​​പ്പം ചേ​​​ർ​​​ന്നു.


തു​​​ട​​​ർ​​​ന്ന് സ​​​ന്ധ്യാ ന​​​മ​​​സ്കാ​​​ര​​​ത്തി​​​നു​​​ശേ​​​ഷം ആ​​​യി​​​ര​​​ങ്ങ​​​ൾ ക​​​ത്തി​​​ച്ച മെ​​​ഴു​​​കു​​​തി​​​രി​​​ക​​​ളു​​​മാ​​​യി ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ നി​​​ന്നും പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ടു. വ​​​ത്തി​​​ക്കാ​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റി​​​ലെ അ​​​ന്താ​​​രാ​​​ഷ്ട്ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​ത്യേ​​​ക ചു​​​മ​​​ത​​​ല​​​യു​​​ള്ള സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പോ​​​ൾ ഗ​​​ല്ല​​​ഗ​​​റും മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന് ജ​​​ന​​​ത്തെ ആ​​​ശീ​​​ർ​​​വ​​​ദി​​​ക്കാ​​​ൻ ക​​​ത്തീ​​​ഡ്ര​​​ൽ ബാ​​​ൽ​​​ക്ക​​​ണി​​​യി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു.


ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പോ​​​ൾ ഗ​​​ല്ല​​​ഗ​​​റി​​​ന് ക​​​ത്തീ​​​ഡ്ര​​​ൽ ഗേ​​​റ്റി​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ വ​​​ര​​​വേ​​​ൽ​​​പ്പ് ന​​​ൽ​​​കും.
കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ​​​യും മ​​​റ്റ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​മാ​​​രും ചേ​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​​യും ക​​​ബ​​​റി​​​ങ്ക​​​ൽ ധൂ​​​പ​​​പ്രാ​​​ർ​​​ത്ഥ​​​ന​​​യും ന​​​ട​​​ക്കും. ക​​​ഴി​​​ഞ്ഞ 15 ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ൾ ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.

Tags : Father Ivanios

Recent News

Up