ADVERTISEMENT
കൊച്ചി: എക്സാലോജിക് -സിഎംആര്‍എല്‍ കമ്പനി ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെടുന്ന അപേക്ഷ പ്രത്യേക കോടതി നിരസിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നല്കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.
രേഖകള്‍ ഏറെയുള്ളതിനാല്‍ പകര്‍പ്പുകള്‍ നല്കാന് ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി. ചെലവ് വഹിക്കാന്‍ ഹര്ജിക്കാരന് തയാറാണെങ്കില്‍ രേഖകള്‍ നല്‍കുന്നത് സംബന്ധിച്ച നിലപാടറിയിക്കാന്‍ ജസ്റ്റീസ് വി.ജി. അരുണ്‍ എറണാകുളം അഡീ. സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി 14ന് പരിഗണിക്കാന്‍ മാറ്റി.
Tags : shone george