ADVERTISEMENT
കോഴിക്കോട്: തൊട്ടിൽപ്പാലം ചൂരണിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്. പശുവിനെ കെട്ടാൻ പോയ ശാന്ത, സനിക എന്നിവർക്കും സ്കൂട്ടറിൽ പോവുകയായിരുന്ന ഷീജ, മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്.
ഷീജയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ നാലുപേരും ആശുപത്രിയിൽ ചികിത്സതേടി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
Tags :