ADVERTISEMENT
കൊച്ചി: അധ്യാപക വിദ്യാഭ്യാസത്തിൽ വരുത്തേണ്ട കാലാനുസൃതമായ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് മന്ത്രി ആര്. ബിന്ദു. സെന്റ് ജോസഫ് കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ ഫോര്‍ വുമണില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഏകീകൃത അധ്യാപക വിദ്യാഭ്യാസ (ഐടിഇപി) ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പഠനപ്രക്രിയ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല മാറ്റങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ യുവതലമുറയെ സജ്ജരാക്കേണ്ടത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ കടമയാണെന്നും മന്ത്രി പറഞ്ഞു.
അധ്യാപകര്‍ വിദ്യാര്‍ഥികളെ കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ സജീവമായി സമകാലിക പ്രശ്നങ്ങളെ നേരിടാന്‍ പ്രാപ്തരാക്കണം. നിലവില്‍ വിദ്യാര്‍ഥികേന്ദ്രീകൃതമായ സമീപനമാണു സ്വീകരിക്കാറുള്ളത്. അതിലൂടെ പുതിയ കാലത്തിനുവേണ്ട അറിവുകള്‍ പ്രദാനം ചെയ്യുന്നവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Tags :