ADVERTISEMENT
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എസ്.എൻ. സുബ്ബ റെഡ്ഢിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഫെമ നിയമലംഘനം ആരോപിച്ചായിരുന്നു റെയ്ഡ്.
ബാഗേപ്പള്ളി എംഎൽഎയാണ് റെഡ്ഢി. ബംഗളൂരുവിൽ അഞ്ചിടത്തായിരുന്നു റെയ്ഡ്.
റെഡ്ഢി അനധികൃതമായി മലേഷ്യ, ഹോങ്കോംഗ്, ജർമനി എന്നീ രാജ്യങ്ങളിലേക്കു പണം കടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇഡി ആരോപിക്കുന്നത്.
Tags :