ADVERTISEMENT
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തതിൽപ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകള്‍ മറികക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് പോലീസുമായി പ്രവര്‍ത്തകര്‍ സംഘർഷവും വാക്കേറ്റവുമുണ്ടായി. എസ്എഫ്ഐ മാർച്ചിന് പിന്നാലെയാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിലാണ് കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്.
ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ് രജിസ്ട്രാര്‍ കെ.എസ്.അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റദ്ദാക്കി ഗവർണറോട് അനാദരവ് കാണിച്ചെന്ന് വിമർശിച്ചാണ് രജിസ്ട്രാർക്കെതിരെ നടപടിയെടുത്തത്.
ഗവർണർ സെനറ്റ് ഹാളിലേക്ക് എത്തും മുമ്പ് തന്നെ പരിപാടിയുടെ അനുമതി റദ്ദാക്കിയെന്നാണ് രജിസ്ട്രാറുടെ വിശദീകരണം.
Tags :