ADVERTISEMENT
ന്യൂഡൽഹി: ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ മേൽ മദ്യ ലഹരിയിൽ കാർ ഇടിച്ചുകയറ്റിയ പ്രതി പിടിയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്തെ ശിവ ക്യാമ്പിന് സമീപമാണ് സംഭവം. ഉത്സവ് ശേഖർ (40) എന്നയാളാണ് പിടിയിലായത്.
രണ്ട് ദമ്പതികളുടെയും എട്ട് വയസുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടെ അഞ്ച് പേരുടെ മേലേയ്ക്കാണ് ഇയാൾ ആഡംബര വാഹനമായ ഓഡി കാർ ഓടിച്ചുകയറ്റിയത്. ജൂലൈ ഒൻപതിന് പുലർച്ചെ 1:45 ഓടെയാണ് സംഭവം നടന്നത്.
സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
രാജസ്ഥാൻ സ്വദേശികളായ ലാധി (40), എട്ടുവയസുള്ള മകൾ ബിമല, ഭർത്താവ് സബാമി എന്ന ചിർമ (45), രാം ചന്ദർ (45), ഭാര്യ നാരായണി (35) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Tags :