x
ad
Mon, 30 June 2025
ad

ADVERTISEMENT

ഡോ. ​ഹാ​രി​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ; നാ​ലം​ഗ സ​മി​തി ഇ​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങും


Published: June 30, 2025 06:03 AM IST | Updated: June 30, 2025 06:03 AM IST

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് ഡോ.​ഹാ​രി​സ് ചി​റ​യ്ക്ക​ല്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ച് ഇ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന് നാ​ലം​ഗ സ​മി​തി​യെ നി​യ​മി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ബി.​പ​ത്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ടി.​കെ.​ജ​യ​കു​മാ​ര്‍, ഡോ.​എ​സ്.​ഗോ​മ​തി, ഡോ.​എ.​രാ​ജീ​വ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് നാ​ലം​ഗ സ​മി​തി​ക്ക് സ​ർ​ക്കാ​ർ നി​ര്‍​ദേ​ശം ന​ൽ​കി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്നും അ​വ വാ​ങ്ങി​ന​ല്‍​കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹാ​രി​സ് ചി​റ​യ്ക്ക​ല്‍ പ​റ​ഞ്ഞ​ത്.

Tags :

Recent News