ADVERTISEMENT
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഡോക്ടറെ വ്യക്തിപരമായി അറിയില്ല പക്ഷേ നിരവധിപേർ പറഞ്ഞത് അദ്ദേഹം മികച്ച ഡോക്ടർ ആണെന്നാണ്. കാര്യങ്ങൾ നേരെയാകണം എന്ന ബോധ്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
അതായിരിക്കണം ഡോക്ടറുടെ ഉദേശ്യം. വാക്കുകളിൽ കുനിഷ്ട് ഉള്ളതായി തോന്നുന്നില്ല സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ നോക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം ഡോ.ഹാരിസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല.
Tags :