ADVERTISEMENT
തിരുവനന്തപുരം: പുതിയ ഡിജിപിയെ നിയമിക്കുന്നതിനായി പ്രത്യേക മന്ത്രിസഭായോഗം ഇന്ന് രാവിലെ 9.30ന് ചേരും.
നിലവിലെ പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ പുതിയ ഡിജിപി തിങ്കളാഴ്ച വൈകുന്നേരം ചുമതലയേറ്റെടുക്കും. നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് യുപിഎസ്സി തയാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.
എന്നാൽ യുപിഎസ്സി നൽകിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പോലീസ് മേധാവിയുടെ ചുമതല നൽകാമോയെന്നതിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. എജിയോടും സുപ്രീംകോടതിയിലെ അഭിഭാഷകരോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
Tags :