ADVERTISEMENT
തിരുവനന്തപുരം: ധാന്യം പൊടിക്കുന്നതിനിടെ യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെഞ്ഞാറമൂട്ടിലുണ്ടായ സംഭവത്തിൽ ബീന (44) ആണ് മരിച്ചത്. യന്ത്രത്തിന്റെ ബെല്‍റ്റില്‍ കുരുങ്ങിയ യുവതിയുടെ തല അറ്റുപോയ നിലയിലായിരുന്നു.
സംഭവം നടക്കുമ്പോൾ ബീനയുടെ കൂടെ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ എത്തുമ്പോഴെക്കും തലയറ്റ നിലയിലായിരുന്നു. പവര്‍ ഓഫ് ചെയ്ത ശേഷമാണ് യുവതിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.
നാലുവര്‍ഷമായി വെഞ്ഞാറമൂട്ടിലെ അരുഡിയില്‍ ഫ്ളവര്‍ മില്ലിലെ ജീവനക്കാരിയാണ് ബീന. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.
Tags :