x
ad
Tue, 15 July 2025
ad

ADVERTISEMENT

വ​ള​ർ​ത്തു​പൂ​ച്ച​യു​ടെ ന​ഖം കൊ​ണ്ട് മു​റി​വേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം; പേ​വി​ഷ​ബാ​ധ മൂ​ല​മ​ല്ലെ​ന്ന് പ​രി​ശോ​ധ​നാ​ഫ​ലം


Published: July 14, 2025 09:40 PM IST | Updated: July 14, 2025 10:01 PM IST

പ​ത്ത​നം​തി​ട്ട: വ​ള​ർ​ത്തു​പൂ​ച്ച​യു​ടെ ന​ഖം കൊ​ണ്ട് മു​റി​വേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​ത് പേ​വി​ഷ​ബാ​ധ മൂ​ല​മ​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ ഹ​ന്ന ഫാ​ത്തി​മ (11) മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തി​രു​ന്നി​ല്ല.

വ​ള​ർ​ത്തു പൂ​ച്ച​യു​ടെ ന​ഖം കൊ​ണ്ട് കു​ട്ടി​ക്ക് ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു. ര​ണ്ട് ഡോ​സ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​യി​രു​ന്നു മ​ര​ണം.

മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പെ​ൺ​കു​ട്ടി​യു​ടെ സ്ര​വ സാ​മ്പി​ളു​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

Tags :

Recent News

Up