ADVERTISEMENT
കൽപ്പറ്റ: മുള്ളൻകൊല്ലിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ വികസന സെമിനാറിൽ വച്ച് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചന് മർദനമേറ്റ സംഭവത്തിൽ നടപടിയുമായി പാർട്ടി. മർദനത്തിന് നേതൃത്വം കൊടുത്ത പ്രാദേശിക നേതാക്കളെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡു ചെയ്തു.
സാജന് കടുപ്പില്‍, തോമസ് പാഴൂക്കാല, ജോര്‍ജ് ഇടപ്പാട്, സുനില്‍ പാലമറ്റം എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തില്‍ ഇവരുടെ പങ്കാളിത്തം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
നിലവിലെ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ച് കമ്മിറ്റിയുടെ ചുമതല ഡിസിസി ജനറല്‍ സെക്രട്ടറി കെ.രാജേഷ് കുമാറിന് നല്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടിയെടുത്തതെന്ന് ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.
മണ്ഡലം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്.
Tags :