ADVERTISEMENT
ബെർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. 336 റണ്‍സിനായിരുന്നു ഗില്ലിന്റെ പോരാളികളുടെ ജയം. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ എജ്ബാസ്റ്റണിൽ ടെസ്റ്റ് ജയിക്കുന്നത്.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 271ന് ഓൾഔട്ടായി. ശുഭ്മാൻ ഗില്ലിന്റെയും ആകാശ് ദീപിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ജയത്തിനു തിളക്കം കൂട്ടി. ആകാശ് ദീപ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. ഇതോടെ ഈ ടെസ്റ്റിൽ താരം 10 വിക്കറ്റും സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സിൽ 587 റണ്‍സ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സിൽ 427/6 റണ്‍സ് നേടി ഡിക്ലയർ ചെയ്തതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. 607 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ജാമി സ്മിത്തിനു മാത്രമാണ് പിടിച്ചു നിൽക്കാനായത്. സ്മിത്ത് 88 റണ്‍സാണ് നേടിയത്. ബ്രൈഡണ്‍ കാർസെ 38 റണ്‍സും നേടി. ബെൻ സ്റ്റോക്സ് 33 റണ്‍സും ഹാരി ബ്രൂക്ക് 23 റണ്‍സും നേടി. ജയത്തോടെ ഇന്ത്യ പരന്പരയിൽ ഇംഗ്ലണ്ടിനൊപ്പമെത്തി.
Tags :