ADVERTISEMENT
ഇടുക്കി: തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പി.സി. ജോർജിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. തൊടുപുഴ പോലീസിനോടാണ് കേസെടുക്കാൻ കോടതി നിർദേശം നൽകിയത്.
പി.സി. ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി.സി. ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്.
ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്ലീം സമുദായത്തിനെതിരെ പി.സി. ജോർജ് വർഗീയ പരാമർശങ്ങൾ നടത്തിയത്.
ജോർജിനെയും സന്നദ്ധസംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യ സെക്രട്ടറിയേയും പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാത്തതിനെ തുടർന്നാണ് അനീഷ് കാട്ടാക്കട കോടതിയെ സമീപിച്ചത്.
Tags :