ADVERTISEMENT
കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം സംബന്ധിച്ച നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി തുകയായി എത്ര രൂപ കെട്ടിവയ്ക്കാനാകുമെന്ന് കപ്പല്‍ കമ്പനിയോടു ഹൈക്കോടതി. സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതു വലിയ തുകയാണെന്ന കപ്പല്‍ കമ്പനിയുടെ ആരോപണത്തെത്തുടര്‍ന്നാണു ജസ്റ്റീസ് എം.എ. അബ്ദുള്‍ ഹക്കീം സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ എംഎസ്സി കമ്പനിയോടു നിലപാട് തേടിയിരിക്കുന്നത്. അതുവരെ വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്സി അകിറ്റേറ്റ 2 എന്ന കപ്പലിനു തീരം വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജി ഓഗസ്റ്റ് ആറിനു പരിഗണിക്കാന്‍ മാറ്റി.
കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് പരിസ്ഥിതിക്ക് ഉൾപ്പെടെയുണ്ടായ നാശനഷ്ടത്തിനു നഷ്ടപരിഹാരമായി 9,531 കോടി രൂപ നല്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ടാണ് കോടതിയുടെ പരിഗണനയിലുള്ളത്. കടലില്‍ എണ്ണ പടര്‍ന്നിട്ടില്ലെന്നും പരിസ്ഥിതിനാശത്തിന്റെ പേരില്‍ വലിയ തുകയാണു നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നുമാണ് കപ്പല്‍ കമ്പനിയുടെ പ്രധാന വാദം.
Tags :