ADVERTISEMENT
കൊല്ലം: സ്കൂളിൽവച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമർശവുമായി മന്ത്രി ജെ. ചിഞ്ചു റാണി. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന് ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറുകയായിരുന്നു.
ഇതിൽ അധ്യാപകരെ കുറ്റംപറയാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു."ചെരുപ്പ് ഷെഡിനു മുകളിൽ വീണപ്പോൾ ഒരു പയ്യൻ അത് എടുക്കാൻ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്.
ഇതിലൂടെ വൈദ്യുതി കടന്നുവന്നു. കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ലെന്നുമാണ് മന്ത്രി പറഞ്ഞത്'. ഇതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി.
Tags :