ADVERTISEMENT
തൃശൂര്‍: പീച്ചി ഡാമില്‍ വീണ് പമ്പിംഗ് സ്റ്റേഷന് കരാര്‍ ജീവനക്കാരന് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി അനില്‍ (40) ആണ് ഡാമില്‍ മുങ്ങി മരിച്ചത്.
തൃശൂരിലേക്കുള്ള അമൃത് പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിലെ മെയിന്റന്‍സ് ജീവനക്കാരനാണ്. അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹം പീച്ചി ഡാമില്‍ ജോലിയ്ക്ക് വന്നത് എന്നാണ് വിവരം.
ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം ഉണ്ടായത്. ഡാമിലെ പൈപ്പിന്റെ വാൽവുകൾ പരിശോധിക്കുന്നതിനിടെയാണ് അനിൽ ഡാമിലേക്ക് വീണത്. അപസ്മാര ബാധയെ തുടര്‍ന്നാണ് ഡാമിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരം.
തൃശൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലില്‍ 7.30 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags :