x
ad
Tue, 15 July 2025
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ല്‍​ നി​ന്ന് തി​രി​ച്ചെ​ത്തി


Published: July 15, 2025 07:21 AM IST | Updated: July 15, 2025 07:21 AM IST

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സ​യ്ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തി. ജൂ​ലാ​യ് അ​ഞ്ചി​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 3:30 ഓ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി തി​രു​വ​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യു​മ​ട​ക്ക​മു​ള്ള​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

നേ​ര​ത്തേ​യും അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി തു​ട​ര്‍​പ​രി​ശോ​ധ​ന​ക​ള്‍​ക്കും ചി​കി​ത്സ​യ്ക്കു​മാ​യാ​ണ് വീ​ണ്ടും പോ​യ​ത്. മി​നി​സോ​ട്ട​യി​ലെ മ​യോ ക്ലി​നി​ക്കി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ തേ​ടി​യ​ത്.

Tags :

Recent News

Up