ADVERTISEMENT
കൊല്ലം: സ്വന്തം ജില്ലയിലെ സ്കൂളിൽവച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാ നൃത്തം ചെയ്ത് മന്ത്രി ജെ.ചിഞ്ചുറാണി. തൃപ്പൂണിത്തുറയില്‍ നടന്ന സിപിഐയുടെ വനിതാ സംഗമവേദിയിലായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ നൃത്തം.
പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ മരിച്ച വിദ്യാർഥിയെ മന്ത്രി വിമർശിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ വിഷമമുണ്ടെങ്കിലും അവന്റെ പ്രവൃത്തിയാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം.
ഈ പ്രസംഗത്തിന് ശേഷമാണ് മന്ത്രി പരിപാടിയുടെ ഭാഗമായുള്ള സൂംബാനൃത്തത്തില് പങ്കെടുത്തത്. മിഥുന് ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ല. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന് ഷെഡിനു മുകളിൽ വലിഞ്ഞു കയറിയതാണെന്നുമുള്ള മന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു.
ഇതിനു പിന്നാലെയാണ് മന്ത്രിയുടെ സൂംബാ നൃത്തം. അത്യന്തം വിവേകശൂന്യമായ പ്രവര്‍ത്തിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
ജില്ലയ്ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത അവസരത്തിലാണ് കൊല്ലം ജില്ലയില്‍ നിന്നുതന്നെയുള്ള മന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്തത്.
Tags :