ADVERTISEMENT
ചങ്ങനാശേരി: ടോറസ് ലോറിയുടെ ഇരുമ്പുകാരിയര് ഉയര്‍ത്തി ടയര്‍ പുറത്തേക്ക് എടുക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് വര്‍ക്ക്ഷോപ്പ് ജീവനക്കാരമായ യുവാവ് മരിച്ചു.
ചങ്ങനാശേരി ബൈപാസ് റോഡില്‍ തിരുമല സ്ക്വയറിനു സമീപം മാരുതി വാനില്‍ പ്രവര്‍ത്തിച്ചിരുന്ന വര്‍ക്ക്ഷോപ്പിലെ ജീവനക്കാരന് മാമ്പുഴക്കേരി നെടിയകാലപറമ്പില്‍ സിജോ രാജു (28) ആണ് മരിച്ചത്. ഷോക്കേറ്റു റോഡില്‍വീണ സിജോയെ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയായിരുന്നു അപകടം.
ടയര്‍ മാറുന്നതിന് എത്തിയ ടോറസ് ലോറിയുടെ ഇരമ്പുകാരിയര് ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഉയര്‍ത്തി അതില്‍നിന്നും ടയര്‍ പുറത്തെടുക്കുമ്പോള്‍ 11കെവി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നുവെന്ന് പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരുംപറഞ്ഞു. ലോറിയുടെ കാരിയറില്നിന്നും ടയര്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് സിജോയ്ക്ക് ഷോക്കേറ്റത്.
Tags : changanassery news