ADVERTISEMENT
പയ്യന്നൂര്‍: സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പടിയിലെ ചേറ്റാനിയിൽ വീട്ടിൽ പരേതനായ റെജി-മാങ്കുളം സോഫി ദന്പതികളുടെ മകൻ അഖിൽ അഗസ്റ്റിനാണ് (22) മരിച്ച
ബാംഗളൂരു ക്രിസ്തു ജയന്തി കോളജിലെ ബിബിഎം വിദ്യാര്‍ഥിയായിരുന്ന അഖില്‍ ജോലി ലഭിച്ച ശേഷം കോളജിൽ കൂടെ പഠിച്ച സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കരിവെള്ളൂര്‍ മണക്കാട് ശിവക്ഷേത്ര കുളത്തിലായിരുന്നു സംഭവം.
സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടയില്‍ അഖില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചില് കേട്ടെത്തിയ പരിസരവാസികള്‍ അഖിലിനെ മുങ്ങിയെടുത്തുവെങ്കിലും അവശനിലയിയിലായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
Tags :