ADVERTISEMENT
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 30 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വെങ്ങളത്തുവച്ചുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഒരുമീറ്ററോളം കൈവരിയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബസ് ഡ്രൈവര്‍ക്കെതിരെ വെങ്ങളം പോലീസ് കേസെടുത്തു.
Tags :