x
ad
Fri, 27 June 2025
ad

ADVERTISEMENT

പാ​ലാ ബ്രി​ല്ല്യ​ന്‍റ് ‘എ​ൻജി​നിയ​റിം​ഗ് വിക്‌ട​റി ഡേ’ ​ഇ​ന്ന്


PUBLISHED: June 27, 2025 10:15 PM IST | UPDATED: June 27, 2025 10:15 PM IST


കോ​ട്ട​യം: പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ​ത്തി​ൽ 2025 ദേ​​ശീ​​യ- സം​​സ്ഥാ​​ന എ​ൻ​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ന്ന​​ത വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​വ​​രെ ആ​​ദ​​രി​​ക്കു​​ന്ന “ടെ​​ക് കോ​​ണ്‍​കൊ​​യ​​ർ 2025’’ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പാ​​ലാ ബേ​​സ് ഇ​​ല​​വ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​ട​ക്കും. എ​​ൻ​ജി​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​ക​​ളി​​ൽ മി​​ക​​ച്ച വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ 650ല​​ധി​​കം കു​​ട്ടി​​ക​​ളും അ​​വ​​രു​​ടെ മാ​​താ​​പി​​താ​​ക്ക​​ളും ഉ​​ൾ​​പ്പെ​​ടെ 2500ല​​ധി​​കം ആ​​ളു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. സാ​​മൂ​​ഹി​​ക- സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ജെ​ഇ​ഇ മെ​​യി​​ൻ, ജെ​ഇ​ഇ അ​​ഡ്വാ​​ൻ​​സ്ഡ്, ഐ​​സ​​ർ പ​​രീ​​ക്ഷ​​ക​​ളി​​ൽ മി​​ക​​ച്ച റാ​​ങ്കു​​ക​​ൾ നേ​​ടി​​യ​​വ​​ർ​​ക്ക് ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ന്‍റെ സ്നേ​​ഹോ​​പ​​ഹാ​​ര​​മാ​​യി സ്വ​ർ​ണ​മെ​​ഡ​​ലു​​ക​​ളും സ്കോ​​ള​​ർ​​ഷി​​പ്പും സ​​മ്മാ​​നി​​ക്കും. ജെ​ഇ​​ഇ മെ​​യി​​ൻ, അ​​ഡ്വാ​​ൻ​​സ്ഡ് പ​​രീ​​ക്ഷ​​ക​​ളി​​ൽ സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ ഒ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ അ​​ക്ഷ​​യ് ബി​​ജു​​വി​​ന് ഗോ​​ൾ​​ഡ് മെ​​ഡ​​ലും 10 ല​​ക്ഷം രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ്പും, 2, 3, 4, 5, 6, 8, 9 റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി​​യ മ​​ഹാ​​ദേ​​വ​​ൻ സ​​ഞ്ജു, ആ​​ദി​​ൽ സ​​യാ​​ൻ, ഗൗ​​തം വാ​​തി​​യാ​​ട്ട്, മി​​ല​​ൻ ജോ​​സ്, മാ​​ഹി​​ർ അ​​ലി, ഹ​​രി കി​​ഷ​​ൻ ബൈ​​ജു, ജോ​​ഷ്വാ ജ​​യ്സ​​ണ്‍, ഹ​​രി​​ത് ശ്യാം, ​​റ​​യാ​​ൻ രാ​​ജേ​​ഷ്, ഹ​​രി​​ഗോ​​വി​​ന്ദ്, മി​​ഷാ​​ൽ ഷെ​​റി​​ഫ്, ആ​​ന്‍റ​​ണി ഫ്രാ​​ൻ​​സി​​സ്, റ​​ഹി​​യാ​​ൻ സ​​ലിം, ആ​​ദി​​ത്യ ര​​തീ​​ഷ്, ജെ​​സ്വി​​ൻ കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 3, 2, 1 ല​​ക്ഷം രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ്പും, 250ല​​ധി​​കം പേ​​ർ​​ക്കു സ്വ​ർ​ണ​മെ​​ഡ​​ലു​​ക​​ളും സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ ഒ​രു കോ​​ടി രൂ​​പ​​യു​​ടെ സ്നോ​​ഹോ​​പ​​ഹാ​​ര​​ങ്ങ​​ൾ മ​​ന്ത്രി​​മാ​​രും എം​എ​​ൽ​എ​മാ​​രും പോ​​ലീ​​സ് മേ​​ധാ​​വി​​ക​​ളും ചേ​​ർ​​ന്നു ച​​ട​​ങ്ങി​​ൽ സ​​മ്മാ​​നി​​ക്കും.

Tags : Brilliant study centre Pala

Recent News