x
ad
Tue, 29 July 2025
ad

ADVERTISEMENT

വൈ​ക്ക​ത്ത് ഇ​രു​പ​തു​പേ​രു​മാ​യി പോ​യ വ​ള്ളം​മ​റി​ഞ്ഞു; ഒ​രാ​ളെ കാ​ണാ​നി​ല്ല


Published: July 28, 2025 03:51 PM IST | Updated: July 28, 2025 03:51 PM IST

വൈ​ക്കം: കോ​ട്ട​യം വൈ​ക്ക​ത്ത് വ​ള്ളം​മ​റി​ഞ്ഞ് അ​പ​ക​ടം. ചെ​മ്പി​നു സ​മീ​പം തു​രു​ത്തേ​ൽ മു​റി​ഞ്ഞ​പു​ഴ​യി​ലാ​ണ് വ​ള്ളം​മ​റി​ഞ്ഞ​ത്. ഇ​രു​പ​ത് പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ളെ കാ​ണാ​താ​യി. മ​റ്റെ​ല്ലാ​വ​രെ​യും ര​ക്ഷ​പെ​ടു​ത്തി.

പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ ക​ണ്ണ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​നാ​യി നാ​ട്ടു​കാ​രും വൈ​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നാ‍​യി കാ​ട്ടി​ക്കു​ന്നി​ൽ​നി​ന്ന് പാ​ണാ​വ​ള്ളി​യി​ലേ​ക്കു പോ​യ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു.

Tags : Vaikom Boat Capsize

Recent News

Up