ADVERTISEMENT
തിരുവനന്തപുരം: ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖാ വിവാദത്തിൽ സിപിഐ നേതാക്കൾക്കെതിരെ നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനെയും പാർട്ടി നേതൃത്വം താക്കീത് ചെയ്തു.
സിപിഐ എക്സിക്യൂട്ടീവിലാണ് നടപടി. നേതാക്കൾ നൽകിയ മാപ്പപേക്ഷ കണക്കിലെടുത്താണ് താക്കീതിലൊതുക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദമായിരുന്നു.
സെക്രട്ടറിക്കെതിരായ ശബ്ദരേഖ നാണക്കേടുണ്ടാക്കിയെങ്കിലും ഇരുവർക്കുമെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് പാർട്ടി. താനറിയുന്ന നേതാക്കൾ അങ്ങനെ പറയില്ലെന്നായിരുന്നു വിഷയത്തിൽ ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Tags :