ADVERTISEMENT
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു ഫലത്തിൽ പി.വി. അൻവർ ഫാക്ടറായെങ്കിൽ അതിനെക്കുറിച്ചു പഠിക്കേണ്ടതുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
രാഷ്ട്രീയത്തിൽ ഓരോ ആളുകളെ ഏറ്റെടുക്കുന്പോൾ അവർ ആരാണെന്നും എന്താണെന്നും അവരുടെ ആദർശപരമായ നിലപാടെന്തെന്നും പഠിക്കേണ്ടതുണ്ട്. ഇത്തരം പ്രതിഭാസങ്ങളെ ഏറ്റെടുക്കുന്പോഴും വലുതാക്കുന്പോഴും അവർ എന്തെല്ലാം ചെയ്യുമെന്നു ജാഗ്രത കാണിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ട്.
സർക്കാരിന്റെ എണ്ണമറ്റ നേട്ടങ്ങളുടെ ഗുണഫലങ്ങൾ അനുഭവിച്ച ജനങ്ങളുടെ വോട്ടുകൾ സമാഹരിക്കുവാൻ എന്തുകൊണ്ടു പറ്റിയില്ലെന്നതു പഠിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
Tags :