x
ad
Sun, 20 July 2025
ad

ADVERTISEMENT

എ​ടി​എം സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച​ നി​ല​യി​ല്‍


Published: July 19, 2025 02:40 PM IST | Updated: July 19, 2025 02:40 PM IST

തൊ​ടു​പു​ഴ: ബാ​ങ്കി​ലെ എ​ടി​എം കൗ​ണ്ട​ർ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ടി​ക്കു​ളം വാ​രു​കു​ഴി​യി​ല്‍ ബി​നു (58)വി​നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

തൊ​ടു​പു​ഴ ക​രൂ​ര്‍ വൈ​ശ്യാ​ബാ​ങ്കി​ലെ എ​ടി​എം കൗ​ണ്ട​റി​ന്‍റെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​ണ് ബി​നു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. തൊ​ടു​പു​ഴ സി​ഐ എ​സ്.​മ​ഹേ​ഷ്‌​കു​മാ​റി​ന്‍റെ
നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Tags : ATM Watchman Died

Recent News

Up