x
ad
Thu, 26 June 2025
ad

ADVERTISEMENT

ഡി​ങ്കി ബോ​ട്ട് "പ​ണി​മു​ട​ക്കി'; ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും സം​ഘ​വും കാ​ട്ടി​ൽ കു​ടു​ങ്ങി


PUBLISHED: June 26, 2025 05:21 PM IST | UPDATED: June 26, 2025 05:21 PM IST

മ​ല​പ്പു​റം: ഡി​ങ്കി ബോ​ട്ട് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് നി​യു​ക്ത എം​എ​ൽ​എ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും സം​ഘ​വും കാ​ട്ടി​ൽ കു​ടു​ങ്ങി. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട വാ​ണി​യ​മ്പു​ഴ ഉ​ന്ന​തി​യി​ലെ ബി​ല്ലി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഷൗ​ക്ക​ത്തും സം​ഘ​വും കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മു​ണ്ടേ​രി ഉ​ള്‍​വ​ന​ത്തി​ലെ വാ​ണി​യ​മ്പു​ഴ ഉ​ന്ന​തി​യി​ലെ ബി​ല്ലി (56) കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് മൃ​ത​ദേ​ഹം ഡി​ങ്കി ബോ​ട്ടി​ല്‍ ചാ​ലി​യാ​റി​ന​ക്ക​രെ വാ​ണി​യ​മ്പു​ഴ ഉ​ന്ന​തി​യി​ലെ​ത്തി​ച്ച​ത്.

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ ര​ണ്ട് ബോ​ട്ടു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വ​ർ വാ​ണി​യ​മ്പു​ഴ ഉ​ന്ന​തി​യി​ലെ​ത്തി​യ​ത്. ര​ണ്ട് ബോ​ട്ടു​ക​ളു​ടെ​യും എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​യ​തോ​ടെ സം​ഘം വ​ന​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ന്ന​തി​നാ​ൽ ഷൗ​ക്ക​ത്തി​ന് വ്യാ​ഴാ​ഴ്ച രാ​ത്രി 9.30നു​ള്ള രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടും. ഇ​തി​നി​ടെ​യാ​ണ് നി​യു​ക്ത എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

Tags :

Recent News