x
ad
Sat, 28 June 2025
ad

ADVERTISEMENT

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു


PUBLISHED: June 28, 2025 05:34 PM IST | UPDATED: June 28, 2025 05:34 PM IST

സ്വ​ന്തം ലേ​ഖ​ക​ൻ


തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച നി​ല​ന്പൂ​രി​ലെ യു​ഡി​എ​ഫ് പ്ര​തി​നി​ധി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ദൈ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു നി​യ​മ​സ​ഭാം​ഗ​മാ​യി. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ മു​ൻ​പാ​കെ​യാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.


നി​യ​മ​സ​ഭാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ അ​ഗാ​ധ​മാ​യ അ​റി​വു​ള്ള ത​ന്‍റെ പി​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദാ​ണ് ത​ന്‍റെ മാ​തൃ​ക​യെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പി​ന്നീ​ടു പ​റ​ഞ്ഞു. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നെ പോ​ലെ മി​ക​ച്ച പാ​ർ​ല​മെ​ന്‍റ​റി​യ​ൻ ആ​കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത നാ​ളു​ക​ളി​ലൊ​ന്നും നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ​ത്.


മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, എം.​ബി. രാ​ജേ​ഷ്, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യും സ്പീ​ക്ക​റും മ​ന്ത്രി​മാ​രും പൂ​ച്ചെ​ണ്ടു​ന​ൽ​കി എം​എ​ൽ​എ​യെ അ​ഭി​ന​ന്ദി​ച്ചു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു കാ​ണാ​ൻ ഷൗ​ക്ക​ത്തി​ന്‍റെ ഭാ​ര്യ മും​താ​സ് ഷൗ​ക്ക​ത്ത്, മ​ക​ൾ ഡോ. ​ഒ​ഷി​ൻ സാ​ഗ, പേ​ര​ക്കു​ട്ടി മ​ലീ​ഹ തു​ട​ങ്ങി​യ​വ​രു​മെ​ത്തി.

Tags : Aryadan Shoukkath

Recent News