ADVERTISEMENT
കൊച്ചി: ലഹരി ഗുളികകൾ വിഴുങ്ങിയ ബ്രസീലിയൻ ദമ്പതികളെ നെടുമ്പാശേരിയിൽ നിന്ന് ഡിആർഐ അറസ്റ്റ് ചെയ്തു. കൊക്കൈനോ ഹെറോയിനോയാണ് ഇരുവരും വിഴുങ്ങിയതെന്നും 50 ഓളം ഗുളികകളാണ് ഒരാൾ മാത്രം വിഴുങ്ങിയതെന്നും അധികൃതർ പറഞ്ഞു.
ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. ശനിയാഴ്ച രാവിലെ 8.45ന് നെടുമ്പാശേരിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിൽ ഇവർ മുറി ബുക്ക് ചെയ്തിരുന്നു.
ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുളികകൾ പുറത്തെടുത്തശേഷം ഇവരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Tags :