ADVERTISEMENT
തൃശൂർ: കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ചുമട്ടുതൊഴിലാളിയും ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും അറസ്റ്റിൽ.
കുന്നംകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ അടുപ്പുട്ടി ഉരുളിക്കുന്ന് കാക്കശേരി വീട്ടിൽ ബെർലിൻ (27), ടൗണിലെ ചുമട്ടുതൊഴിലാളിയായ അടുപ്പുട്ടി ശാന്തിനഗർ പാക്കത്ത് വീട്ടിൽ അജിത് കുമാർ (35) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി റോഡിലെ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന് മുൻവശത്തുനിന്ന് ശനിയാഴ്ച വൈകുന്നേരമാണ് 1.150 കിലോ കഞ്ചാവ് സഹിതം ഇവരെ പിടികൂടിയത്.
Tags :