x
ad
Tue, 24 June 2025
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; സൗ​ബി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് പോ​ലീ​സ്

Christomon Thomas
PUBLISHED: June 24, 2025 05:47 PM IST | UPDATED: June 24, 2025 05:47 PM IST

കൊ​ച്ചി: മ​ഞ്ഞു​മ്മ​ൽ ബോ​യ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സൗ​ബി​ന്‍ ഷാ​ഹി​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് പോ​ലീ​സ്. പ്ര​തി​ക​ൾ കു​റ്റം ചെ​യ്തു​വെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ട്.

സി​നി​മ​യി​ൽ നി​ന്ന് ല​ഭി​ച്ച ലാ​ഭ​ത്തെ​ക്കു​റി​ച്ചും അ​ത് എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​റി​യ​ണം. ഇ​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് മ​ര​ട് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

26-ാം തീ​യ​തി പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും. 27ന് ​സൗ​ബി​ന​ട​ക്ക​മു​ള്ള​വ​രോ​ട് ചോ​ദ്യം​ചെ​യ്യ​ലി​നാ​യി മ​ര​ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

Tags :

Recent News