ADVERTISEMENT
കൊച്ചി: ഔഷധ വ്യാപാരികളുടെ സംഘടനയായ ഓള് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റായി എ.എന്‍. മോഹന്‍ (തൃശൂര്‍), ജനറല്‍ സെക്രട്ടറിയായി ആന്റണി തര്യന് (എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് എ.എന്‍. മോഹന്‍ സംസ്ഥാന പ്രസിഡന്റാകുന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആന്റണി തര്യന്റെ രണ്ടാം ഊഴമാണിത്. എ.അന്‍വര്‍ (തൃശൂര്‍) ആണ് ട്രഷറര്‍. കൊച്ചി അബാദ് പ്ലാസയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റുമാരായി കെ.ടി. രഞ്ജിത്ത് (കോഴിക്കോട്), പി.ദിലീപ്കുമാര് (പാലക്കാട്), ജയനാരായണ് തമ്പി (തിരുവനന്തപുരം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ.നാസര്‍ (വയനാട്), ഒ.എം. അബ്ദുള്‍ ജലീല്‍ (എറണാകുളം), എല്‍.ആര്. ജയരാജ് (കൊല്ലം) എന്നിവരെയും തെരഞ്ഞെടുത്തു. മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
സർക്കാരിന്റെ എആര്‍എം പദ്ധതിയുടെ വിജയത്തിനായി ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് നല്കുകയില്ലെന്ന് സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
Tags : AN Mohan AKCDA antony tharyan