ADVERTISEMENT
കൊച്ചി: താര സംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ. മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ നിലവിലെ ഭരണ സമിതി തുടരും.
അഡ്ഹോക്ക് കമ്മറ്റിയുടെ കാലാവധി അവസാനിച്ചു. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയിലെ ചര്‍ച്ചകള്‍ക്കുശേഷമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്.
അവസാനഘട്ടത്തില്‍ പ്രസിഡന്റായി തുടരാന്‍ ഇടക്ക് മോഹന്‍ലാല്‍ വിസമ്മതിച്ചെങ്കിലും നിലവിലുള്ള അഡ്ഹോക്ക് കമ്മറ്റി തുടരട്ടെയെന്നും മോഹന്‍ലാല്‍ തന്നെ നയിക്കണമെന്നുമുള്ള ആവശ്യത്തിലാണ് ഭൂരിപക്ഷം താരങ്ങളും എത്തിയത്.
Tags :