x
ad
Tue, 24 June 2025
ad

ADVERTISEMENT

സ്ഥ​ലപ​രി​മി​തി; ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

Christomon Thomas
PUBLISHED: June 24, 2025 05:23 PM IST | UPDATED: June 24, 2025 05:23 PM IST

തൃ​ശൂ​ർ: ഗ​വ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​പാ​ടി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം. 26ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പു​ഴ​ക്ക​ൽ ഹ​യാ​ത്ത് റീ​ജി​ൻ​സി​യി​ൽ ന‌​ട​ത്തു​ന്ന ബി​രു​ദ​ദാ​ന ച‌​ട​ങ്ങി​ൽ 25 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ങ്കെ‌​ടു​ക്കാ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ, കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും സ്ഥ​ലപ​രി​മി​തി മൂ​ല​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല വ്യ​ക്ത​മാ​ക്കി.

1100 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ച​ട​ങ്ങി​ൽ ബി​രു​ദം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ അ​ട​ക്കം വ​രു​മ്പോ​ൾ ഹാ​ളി​ൽ കൊ​ള്ളാ​തെ ആ​കും. 2000 സീ​റ്റു​ള്ള ഹാ​ളാ​ണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags :

Recent News