ADVERTISEMENT
തൃശൂര്‍: അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചു. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്.
യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചതോടെ ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിനടിയിൽപെട്ടാണ് മരണം.
ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ. അയ്യന്തോൾ കുറുഞ്ഞാക്കൽ ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു.
Tags :