ADVERTISEMENT
മലപ്പുറം: തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം മങ്കട കർക്കിടകത്താണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഓട്ടോയിലെ യാത്രക്കാർക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫൽ മരണപ്പെട്ടത്.
Tags :