ADVERTISEMENT
കോഴിക്കോട്: ഓമശേരി - തിരുവമ്പാടി റോഡിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തറോൽ വളവിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ ഓമശേരി - തിരുവമ്പാടി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ലോറിയും ബസും സ്ഥലത്തു നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Tags :