ADVERTISEMENT
വൈക്കം: ഒാട്ടോയിൽ സഞ്ചരിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കുടവെച്ചൂർ ആതിരഭവനിൽ ബിബിൻ രമേശനാ (34) ണ് മരിച്ചത്.
ഉദയനാപുരം നാനാടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ഒാട്ടോ ഓടിച്ച് പോകുന്നതിനിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച വാഹനം സമീപത്തിരുന്ന സ്കൂട്ടറിന് പിന്നിൽ തട്ടി നിൽക്കുകയായിരുന്നു.
വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ: അഞ്ജന. മക്കൾ:ആദിത്യൻ (രണ്ടാം ക്ലാസ് വിദ്യാർഥി), അൻവിത് (എൽകെജി വിദ്യാർഥി).
Tags : vaikom news accident kerala news