ADVERTISEMENT
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവരന് മരിച്ചു. കോട്ടയം സ്വദേശി ഡോണറ്റ് ജോസഫ് ആണ് മരിച്ചത്.
ഇയാളുടെ ഭാര്യ അമര്‍ലിയ അലക്സിന് പരിക്കുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ഡോണറ്റ് മരിച്ചു.