ADVERTISEMENT
കോഴിക്കോട്: സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോഴിക്കോട് കാക്കൂരിലുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
ബാലുശേരിക്ക് പോകുകയായിരുന്ന ബസും മരംകയറ്റിയ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടതുവശത്തേക്ക് തിരിക്കാന്‍ ശ്രമിച്ച ലോറിയിലേക്ക് ബസ് വന്ന് ഇടിക്കുകയായിരുന്നു. സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതില് ഇടിച്ചു തകര്‍ത്താണ് ബസ് നിന്നത്.
പരിക്കേറ്റവരെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Tags :