ADVERTISEMENT
കോതമംഗലം: പൂയംകുട്ടി പുഴ കുറുകെ കടക്കാന്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്ന യുവാവിനെ ഒഴുക്കില്‍പ്പെട്ടു കാണാതായി. മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ഇന്നലെ രാവിലെ ആറരയോടെ ഒഴുക്കില്‍പ്പെട്ടത്.
സ്വകാര്യബസ് തൊഴിലാളിയായ രാധാകൃഷ്ണൻ ജോലിക്കായി പൂയംകുട്ടിക്കു പോയതായിരുന്നു. ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മുങ്ങിയ ചപ്പാത്തിലൂടെ നടന്ന് പകുതി ഭാഗം പിന്നിട്ടപ്പോള്‍ കാല്‍വഴുതി ഒഴുക്കില്പ്പെടുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഒപ്പമുണ്ടായിരുന്ന മണികണ്ഠന്‍ചാല്‍ സ്വദേശി സജി പറഞ്ഞു. അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിച്ചു.
വൈകുന്നേരത്തോടെ ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. നേവിയുടെ സഹായം ലഭ്യമാക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.
Tags :