ADVERTISEMENT
മലപ്പുറം: കാളികാവിൽ കെണിയിൽ കുടുങ്ങിയ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. നിലവിൽ കടുവ വനംവകുപ്പിന്റെ സംരക്ഷണയിൽ തുടരുമെന്ന് മന്ത്രി പ്രതികരിച്ചു.
മറ്റ് പരിശോധനകൾ നടത്തി വിദഗ്ധമായ ആലോചനകൾക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉൾക്കാട്ടിലേക്ക് അയക്കുകയോ ചെയ്യും.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി സംസ്ഥാനം തയാറാക്കിയ കരട് നിയമോപദേശത്തിനായി അയച്ചെന്നും മന്ത്രി പറഞ്ഞു. മറുപടി അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ചു. സംസ്ഥാനത്തിന്റെ പരിമിതിയിൽ നിന്ന് നിയമ നിർമാണത്തെ കുറിച്ചാണ് ആലോചനയുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : A K Saseendran