x
ad
Sun, 10 August 2025
ad

ADVERTISEMENT

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 3% ഡി​എ പ​രി​ഗ​ണ​ന​യി​ൽ


Published: August 9, 2025 10:57 PM IST | Updated: August 9, 2025 10:57 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും മൂ​​​ന്നു ശ​​​ത​​​മാ​​​നം ക്ഷാ​​​മ​​​ബ​​​ത്ത കു​​​ടി​​​ശി​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫ​​​യ​​​ൽ ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ. ക​​​ഴി​​​ഞ്ഞ മാ​​​സം 25ന് ​​​ധ​​​ന​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പ​​​ക്ക​​​ലെ​​​ത്തി​​​യ ഫ​​​യ​​​ൽ ഉ​​​ട​​​ൻ ത​​​ന്നെ ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സി​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​നു ധ​​​ന​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ- ​​​ഫ​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കൊ​​​പ്പം പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് മൂ​​​ന്നു ശ​​​ത​​​മാ​​​നം ക്ഷാ​​​മാ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ന്ന​​​തും ഫ​​​യ​​​ലി​​​ലു​​​ണ്ട്. ഓ​​​ണ​​​ത്തി​​​നു സെ​​​പ്റ്റം​​​ബ​​​റി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ഓ​​​ഗ​​​സ്റ്റി​​​ലെ ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം ഡി​​​എ കു​​​ടി​​​ശി​​​ക ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

Tags :

Recent News

Up