ADVERTISEMENT
പുതിയ ക്യുഎസ് ലോക യൂണിവേഴ്സിറ്റി റാങ്കിംഗ് 2026 പ്രകാരം ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചരിത്രപരമായ നേട്ടം. ആഗോളതലത്തിൽ 54 ഇന്ത്യൻ സർവകലാശാലകൾ പട്ടികയിൽ ഇടം നേടിയപ്പോൾ, എട്ട് പുതിയ സ്ഥാപനങ്ങൾകൂടി ഇത്തവണ റാങ്കിംഗിൽ ഇടംപിടിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഈ നേട്ടത്തെ അഭിനന്ദിച്ചു, ഇത് ഇന്ത്യ വിദ്യാഭ്യാസ രംഗത്ത് പുതിയ ഉയരങ്ങളിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT ഡൽഹി) ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റാങ്കിംഗിൽ ഡൽഹി ഐഐടിക്ക് മുന്നേറ്റം നേടാൻ സാധിച്ചു. കൂടാതെ, ഐഐടി ബോംബെ, ഐഐടി മദ്രാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബെംഗളൂരു), ഐഐടി ഖരഗ്പൂർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു.
മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) ആണ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. ലണ്ടൻ ഇംപീരിയൽ കോളജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തുടങ്ങിയവയും ആദ്യ സ്ഥാനങ്ങളിൽ തുടരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സർവകലാശാലകളെ റാങ്കിംഗിൽ ഉൾപ്പെടുത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നതും ശ്രദ്ധേയമാണ്.
Tags : QS World University Indian institutions