x
ad
Wed, 25 June 2025
ad

ADVERTISEMENT

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

Tomy George
PUBLISHED: June 25, 2025 12:05 AM IST | UPDATED: June 25, 2025 12:05 AM IST

ചാ​ല​ക്കു​ടി: സൗ​ത്ത് മേ​ല്പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ എ​ലി​ഞ്ഞി​പ്ര മ​ട​ത്തി​പ്പ​റ​മ്പി​ൽ രാ​ജനെ (32) കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.


ചേ​ർ​ത്ത​ല മു​രു​ക​ൻ (47) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30ന് ​പ​ണം ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തേ​യും സ്ഥി​ര​മാ​യി പ​ണം ചോ​ദി​ക്കു​ന്ന​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ ക​ത്തി കൊ​ണ്ട് കു​ത്തി പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ ​ശൂ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​ല​ക്കു​ടി പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സ് എ​ടു​ത്തു. സം​ഭ​വ​ശേ​ഷം സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


പ്ര​തി​യാ​യ മു​രു​ക​ൻ ചാ​ല​ക്കു​ടി സൗ​ത്ത് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ ചെ​രു​പ്പും, ബാ​ഗും തു​ന്നു​ന്ന ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്. പ​രി​ക്കേ​റ്റ രാ​ജ​ൻ പാ​ല​ത്തി​ന് താ​ഴെ​യാ​ണ് കി​ട​ന്നു​റ​ങ്ങു​ന്ന​ത്.
അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി. ​ബി​ജു ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ മാ​രാ​യ പി.​വി. പാ​ട്രി​ക്. ജോ​ഫി ജോ​സ്, എ​എ​സ്ഐ ബൈ​ജു, സി​പി​ഒ​മാ​രാ​യ മാ​ർ​ട്ടി​ൻ പോ​ൾ, അ​ഗ​സ്റ്റി​ൻ, കെ.​എ. അ​ജി​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags :

Recent News