ADVERTISEMENT
<b>സെന്റ് ഡൊമിനിക് സ്കൂൾ മണ്ണാർക്കാട്</b>
മണ്ണാർക്കാട്: സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗദിനത്തിൽ വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരനും അധ്യാപകനുമായ ഡോ. രാജേഷ് മോൻജി നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് നടത്തി.
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് നാടിന്റെ അഭിമാനമായി മാറിയ എൻബി സുബേദാർ സി. ഹസൈനാറിനെ ആദരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജോഫി ഒപി യോഗദിനത്തിന്റെയും വായനദിനത്തിന്റെയും സന്ദേശം നൽകി. അധ്യാപിക പ്രസന്ന പരിപാടിക്ക് ആശംസ അർപ്പിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികളും നടത്തി.
<b>സാൻജോ സെൻട്രൽ സ്കൂൾ </b>
പാലക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തിന്റെയും ലോക സംഗീത ദിനത്തിന്റെയും ആഘോഷം സാൻജോ സെൻട്രൽ സ്കൂളിൽ നടന്നു. ഭാരതത്തിന്റെ തനതായ പാരന്പര്യം വിളിച്ചോതുന്ന യോഗദിനത്തിൽ യോഗാസനങ്ങളുടെ പ്രദർശനം മിഴിവേകി. ലോക സംഗീതദിനത്തിന്റെ പരിപാടികളിൽ സംഗീതവുമായി ബന്ധപ്പെട്ട ചോദ്യോത്തരസദസും സംഗീതവിരുന്നും കൂടി ഇഴചേർന്നു. സ്കൂൾ മാനേജ്മെന്റും അധ്യാപകരും കുട്ടികളും ചേർന്നാണ് പരിപാടികൾ ഒരുക്കിയത്.
<b>സെന്റ്് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പുതുനഗരം </b>
പുതുനഗരം: സെന്റ്് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജില്ലാ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ടോണി കല്ലന്പള്ളിൽ, അസിസ്റ്റന്റ് മാനേജർ ഫാ. സൈമണ് കൊള്ളന്നൂർ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷെറിൻ എന്നിവർ നേതൃത്വം നൽകി.
<b>സാൻജോ ഫാർമസി കോളജ് വെള്ളപ്പാറ</b>
പാലക്കാട്: വെള്ളപ്പാറ സാൻജോ ഫാർമസി കോളജിൽ ലോക സംഗീതദിനവും യോഗദിനാചരണവും സംയുക്തമായി ആഘോഷിച്ചു. സാൻജോ ഫാർമസി കോളജിൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ലോകസംഗീത ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ആർ. വിനോദ് സന്ദേശം നൽകി.
<b>യുവക്ഷേത്ര കോളജ് മുണ്ടൂർ </b>
മുണ്ടൂർ: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യുവക്ഷേത്ര കോളജ് എൻഎസ്എസ് യൂണിറ്റുകളും കായിക വിഭാഗവും ചേർന്ന് സംഘടിപ്പിച്ച യോഗപരിശീലനം ട്രെയ്നിംഗ് ആൻഡ് പ്ലേസ്മെന്റ് കോ-ഓർഡിനേറ്ററും അസി.ഡയറക്ടറുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് അസി. പ്രോഗ്രാം ഓഫീസർ കെ. ദീപിക സ്വാഗതവും ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി എം. മുകുന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ യോഗ പരിശീലിച്ചു.
Tags :