ADVERTISEMENT
കായംകുളം: സ്ത്രീകൾക്ക് വളരെയേറെ ദുരിതവും സുരക്ഷിതത്വം ഇല്ലായ്മയും അനുഭവിക്കേണ്ടിവന്ന ഒരു കാലഘട്ടമാണ് കഴിഞ്ഞ ഒമ്പതു വർഷത്തെ പിണറായി വിജയന്റെ ഭരണത്തിലൂടെ സംസ്ഥാനത്ത് സംജാതമായതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിളാ സാഹസ് കേരളയാത്രയുടെ കായംകുളം നിയോജകമണ്ഡലത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പുല്ലുകുളങ്ങര ജംഗ്ഷനിൽനിന്ന് ആരംഭിച്ച സ്വീകരണ പരിപാടി കെപിസിസി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമ്യ അധ്യക്ഷത വഹിച്ചു. മുൻ എംപി രമ്യാ ഹരിദാസ്, കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, എ. ത്രിവിക്രമൻ തമ്പി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ, ഡിസിസി ഭാരവാഹികളായ വേലഞ്ചിറ സുകുമാരൻ, എ.ജെ.ഷാജഹാൻ, എൽ വേലായുധൻ പിള്ള, എൻ. രാജഗോപാൽ, മഹിളകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പത്മകുമാരി, ആർ. ബിന്ദു, തയ്യിൽ പ്രസന്നകുമാരി, പ്രശോഭ എന്നിവർ പ്രസംഗിച്ചു.
Tags :