x
ad
Wed, 25 June 2025
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ജ്ഞാ​ന​മെ​ന്ന ആ​റാ​മി​ന്ദ്രി​യം തു​റ​ക്ക​ണം: ജ​സ്റ്റീസ് കു​ര്യ​ന്‍ ജോ​സ​ഫ്

Tomy George
PUBLISHED: June 24, 2025 11:58 PM IST | UPDATED: June 24, 2025 11:58 PM IST

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ഭ്യാ​സ​മെ​ന്ന​ത് വി​വ​ര​ങ്ങ​ളു​ടെ ല​ഭ്യ​ത​യ​ല്ല, ജ്ഞാ​ന​ത്തി​ലു​ള്ള വ​ള​ര്‍​ച്ച​യാ​ണ് എ​ന്ന് ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ന​ട​ന്ന സ​സ്‌​നേ​ഹം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ന​മ്മു​ടെ അ​ച്ച​ട​ക്കം ന​മ്മു​ടെ ഭാ​വി​യെ നി​ര്‍​ണ​യി​ക്കും. പു​തി​യ കാ​ല​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ചുകൊ​ണ്ട് മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വ​ഴി​കാ​ട്ടി​ക​ളാ​വ​ണം. ഭ​ര​ണ​ഘ​ട​ന​യി​ലെ അ​വ​കാ​ശ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല ക​ട​മ​ക​ളും യ​ഥാ​വി​ധി നി​ര്‍​വ​ഹി​ക്കു​ന്ന ത​ല​മു​റ​യാ​ണ് പ്ര​തീ​ക്ഷ ത​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ക്യു​എ​സി കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി.​വി. ബി​നു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ്് പി.​എ​ന്‍. ഗോ​പ​കു​മാ​ര്‍, സ​ന ബാ​ബു ത​ട്ടി​ല്‍, ഷി​ജി തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


മാ​താ​പി​താ​ക്ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ് ഫാ. ​സി​ബു ക​ള്ളാം​പ​റ​മ്പി​ല്‍ ന​യി​ച്ചു.

Tags :

Recent News